/sathyam/media/media_files/2025/08/15/aa1kqhcl-2025-08-15-13-19-29.webp)
തന്റെ പ്രശ്‌നങ്ങള്‍ മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പറഞ്ഞതാണെന്നും മമ്മൂട്ടി ഭീഷണി കലര്‍ന്ന സ്വരത്തിലാണ് തന്നോട് സംസാരിച്ചതെന്നും സാന്ദ്ര തോമസ്.
''ഇത്രയും പ്രശ്‌നങ്ങള്‍ നടന്നപ്പോള്‍ മലയാള സിനിമയിലെ തന്നെ ഉന്നതസ്ഥാനത്തിരിക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും എന്നെ വിളിച്ചിരുന്നു. എന്റെ പ്രശ്‌നങ്ങള്‍ അവരോട് പറഞ്ഞിരുന്നു.
അതിനകത്ത് ഞാന്‍ വെളളം കലര്‍ത്തിയിട്ടില്ല. ". മമ്മൂട്ടി അന്ന് ഭീഷണി സ്വരത്തിലാണ് സംസാരിച്ചത്. അത് എനിക്ക് വളരെ വിഷമമുണ്ടാക്കി.
സ്ത്രീകള്‍ക്കെതിരെയുളള ഒരു വിഷയത്തിലും പ്രതികരിക്കാതെയിരിക്കുന്നത് അവരുടെ നിലപാടാണ്. എനിക്കതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. പ്രതികരിക്കുന്ന സ്ത്രീകളെ വിളിച്ച് പിന്‍തിരിപ്പിക്കാനുളള ശ്രമങ്ങളാണ് സൂപ്പര്‍താരങ്ങള്‍ ചെയ്യുന്നത്.
അതില്‍ ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ ആരുമല്ല. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നിട്ടും അതിക്രമങ്ങളും കാസ്റ്റിംഗ് കൗച്ചൊന്നും അവസാനിച്ചിട്ടില്ല. അതിന്റെ രീതിയാണ് മാറിയത്. പഴയ രീതിയല്ല ഇപ്പോഴുള്ളത്...''