/sathyam/media/media_files/2025/08/20/6f813e95-cab0-4a6e-a27e-bb502788216e-2025-08-20-17-11-18.jpg)
അച്ഛന്റെ സുഹൃത്തുക്കളുമായുള്ള താന്‍ ബന്ധം അധികം പുലര്‍ത്താറില്ലെന്നും അച്ഛന്റെ സുഹൃത്തുക്കള്‍ ഇതുവരെ ജീവിതത്തില്‍ പാര മാത്രമേ വച്ചിട്ടുള്ളൂവെന്നും തമാശയായി പ്രതികരിച്ച് ധ്യാന്‍ ശ്രീനിവാസന്‍.
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം പുതിയ ചിത്രം 'ഭീഷ്മറി'ന്റെ പൂജ പാലക്കാട് വച്ച് നടക്കവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
''പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന ഒരു കോമഡി ത്രില്ലര്‍ ചിത്രമാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേട്ട കഥയാണ്. വിജയന്‍ അങ്കിള്‍ അത് റീവര്‍ക്ക് ചെയ്തു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അങ്കിളിനെ കാണുന്നത്. അദ്ദേഹം അച്ഛന്റെ അടുത്ത സുഹൃത്താണ്. അച്ഛന്റെ സുഹൃത്തുക്കളുമായുള്ള ബന്ധം അധികം പുലര്‍ത്താറില്ല.
അച്ഛന്റെ സുഹൃത്തുക്കള്‍ ഇതുവരെ ജീവിതത്തില്‍ പാര മാത്രമേ വച്ചിട്ടുള്ളൂ. പാലക്കാട് പ്രിയപ്പെട്ട സ്ഥലമാണ്. ഒട്ടേറെ ചിത്രങ്ങള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്...''