അര്‍ജുന്‍ അശോകന്‍- റോഷന്‍ മാത്യു പ്രധാന കഥാപാത്രങ്ങളായ ചത്താ പച്ചയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

ലോക്കോ ലോബോ എന്ന കഥാപാത്രമായി, വിചിത്രമായൊരു ചിരിയോടെ നില്‍ക്കുന്ന അര്‍ജുനെയാണ് പോസ്റ്ററില്‍ കാണാനാവുക.

author-image
ഫിലിം ഡസ്ക്
New Update
46c6a6fb-98c7-4b7a-a157-a1c482d6ca37

അര്‍ജുന്‍ അശോകന്റെ പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ പുതിയ ചിത്രമായ ചത്താ പച്ചയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ലോക്കോ ലോബോ എന്ന കഥാപാത്രമായി, വിചിത്രമായൊരു ചിരിയോടെ നില്‍ക്കുന്ന അര്‍ജുനെയാണ് പോസ്റ്ററില്‍ കാണാനാവുക.

Advertisment

നവാഗതനായ അദ്വൈത് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം. മേശ് & റിതേഷ് എസ് രാമകൃഷ്ണന്‍, ഷൗക്കത്ത് അലി എന്നിവര്‍ക്കൊപ്പം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം നേടിയ സംവിധായകന്‍ ഷിഹാന്‍ ഷൗക്കത്ത് (ക്രിയേറ്റീവ് പ്രൊഡ്യൂസര്‍) സഹസ്ഥാപകനായ റിയല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ' എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. തിരക്കഥ സനൂപ് തൈക്കൂടം, ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍. സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകരായ ഷങ്കര്‍-എഹ്‌സാന്‍-ലോയ് ആണ്. കൊച്ചിയുടെ കരുത്തും കലഹവും, റസ്ലിങ്ങിന്റെ വൈഭവവും ഒരുമിച്ച് നില്‍ക്കുന്ന ലോകം വരച്ചിടാനൊരുങ്ങുകയാണ് ചത്താ പച്ച.

Advertisment