എന്റെ പൊന്നുമോന്‍ സ്നേഹനിധിയായിരുന്നു, ഇരുപത്തിമൂന്നാമത്തെ വയസിലാണ് മകന്‍ മരിച്ചത്, വയലില്‍ മരിച്ചുകിടക്കുകയായിരുന്നു, മോന്‍ മരിച്ചിട്ടും നാടകമാണ് വലുതെന്ന് പറഞ്ഞ് ബന്ധുക്കള്‍ കുറ്റപ്പെടുത്തി: കുടശനാട് കനകം

""വണ്ടിയിലൊക്കെയിരിക്കുമ്പോള്‍ കണ്ണിനീര്‍ ഇങ്ങനെ ഒഴുകുകയായിരുന്നു"

author-image
ഫിലിം ഡസ്ക്
New Update
Kudassanad-Kanakam

തന്റെ ജീവിതത്തിലുണ്ടായ ദുരിതങ്ങള്‍ തുറന്ന് പറഞ്ഞ് നടി കുടശനാട് കനകം. ജയ ജയ ജയഹേ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ  ചിരിപ്പിച്ച നടി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.

Advertisment

''രണ്ട് മക്കളുണ്ടായിരുന്നു. ഒരാള്‍ മരിച്ചുപോയി. കോംപ്ലിക്കേഷന്‍ മരണമായിരുന്നു. അതിന്റെ പിറ്റേന്ന് സ്റ്റേജില്‍ പോയി നിന്നു. എവിടുന്നോ വന്നു, എങ്ങോട്ടോ പോയി. നല്ലവരെ ദൈവം നേരത്തെ അങ്ങ് വിളിക്കുമെന്നായിരുന്നു പറയേണ്ട ഡയലോഗ്. അന്നും ഇന്നും എന്നും അത് മനസില്‍ നിന്ന് മായത്തില്ല. വണ്ടിയിലൊക്കെയിരിക്കുമ്പോള്‍ കണ്ണിനീര്‍ ഇങ്ങനെ ഒഴുകുകയായിരുന്നു.

അച്ഛന്‍ മരിച്ച് വീട്ടില്‍ കിടക്കുമമ്പോള്‍ സ്റ്റേജില്‍ നില്‍ക്കുകയായിരുന്നു. അമ്മ മരിച്ച് പിറ്റേന്ന് പോയി നാടകം കളിച്ചു. എന്റെ എല്ലാ സ്വത്തുമായിരുന്നു മാതാപിതാക്കള്‍. ഷൂട്ടാണെങ്കില്‍ നാളത്തേക്ക് മാറ്റിവയ്ക്കാം. നാടകം അങ്ങനെ പറ്റത്തില്ല. എന്റെ കലയല്ലേ വലുത്. എന്റെ ഉപജീവനമല്ലേ വലുത്. നമുക്കൊരു ദുഃഖമുണ്ടായെന്ന് പറഞ്ഞ് അത്രയും പേരുടെ അന്നം കളയാന്‍ പറ്റില്ല. നമ്മുടെ മാത്രം ദുഃഖമല്ല നമ്മള്‍ ഉള്‍ക്കൊള്ളേണ്ടത്. നമ്മളെക്കൊണ്ട് മറ്റുള്ളവര്‍ക്ക് എന്ത് നഷ്ടമുണ്ടാകുമെന്ന് ചിന്തിക്കണം.

എന്റെ പൊന്നുമോന്‍ സ്നേഹനിധിയായിരുന്നു. ഒരുപാട് വേദനകള്‍ അനുഭവിച്ച ജീവിതമാണ് എന്റേത്. മകന്‍ മരിച്ചതിന്റെ പിറ്റേന്ന് നാടകത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. മോന്‍ മരിച്ചിട്ടും നാടകമാണ് വലുതെന്ന് പറഞ്ഞു. ഇരുപത്തിമൂന്നാമത്തെ വയസിലാണ് മകന്‍ മരിച്ചത്. 

വയലില്‍ മരിച്ചുകിടക്കുകയായിരുന്നു. മറ്റേ മകന്‍ ടൈലിന്റെ കോണ്‍ട്രാക്ടറാണ്. കൊച്ചുമകളെ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിംഗിന് ഞാനും കൂടി പോയാണ് ചേര്‍ത്തത്. മോനും കുഞ്ഞും വീട്ടില്‍ വരും. എനിക്ക് സന്തോഷമാണ്.

7e9a4839-4052-408c-80e9-bcd777d16ead

ലോകത്താരുമില്ലാത്ത അവസ്ഥ അഞ്ച് വര്‍ഷം അനുഭവിച്ചിട്ടുണ്ട്. മകനും ഭാര്യയും കുഞ്ഞും കുറച്ച് മാറിയുള്ള വീട്ടിലാണ് താമസം. എന്റെ നാട്ടില്‍ നിന്ന് എങ്ങും പോകാന്‍ എനിക്കിഷ്ടമില്ല. മാനസികമായി നമ്മളെ അകറ്റിനിര്‍ത്തുന്നതാണ് ഇഷ്ടമെങ്കില്‍ ഇങ്ങനെ നില്‍ക്കുന്നതല്ലേ നല്ലത്. മകനും കുഞ്ഞിനും അങ്ങോട്ട് ചാഞ്ഞുനില്‍ക്കേണ്ട സാഹചര്യമുണ്ടാകും. 

ഒഴിവാക്കാനാണെങ്കില്‍ മാതാപിതാക്കളെയേ പറ്റുകയുള്ളൂ. ഭാര്യയേയും കുഞ്ഞിനെയുമൊന്നും മാറ്റിനിര്‍ത്താന്‍ പറ്റത്തില്ല. മകന്‍ വേദനിക്കും. ഇപ്പോള്‍ ഒറ്റപ്പെടല്‍ മാറി. പ്രശ്‌നങ്ങള്‍ മാറി. പണ്ടത്തേതിന്റെ പലിശയായിട്ട് എന്നെ മകന്‍ സ്നേഹിക്കുന്നു. ഞാന്‍ എന്ന് എന്റെ വീട്ടിലുണ്ടെങ്കിലും അവന്‍ വരും. അത് സാമ്പത്തികത്തിനൊന്നുമല്ല, അവന് സാമ്പത്തികമുണ്ട്. ഭാര്യ ഗള്‍ഫിലാണ്...'' 

Advertisment