ലോകയില്‍ ഒരു വേഷം ചെയ്യാനുണ്ടായിരുന്നു, പക്ഷേ ഞാന്‍ ചെയ്തില്ല, ഇപ്പോള്‍ ഞാനതില്‍ ദുഃഖിക്കുന്നു: ബേസില്‍ ജോസഫ്

"വലിയ റോള്‍ ആയിരുന്നു. ഡൊമിനിക് കഥ ഒക്കെ പറഞ്ഞതാണ്"

author-image
ഫിലിം ഡസ്ക്
New Update
68-Basil-Joseph-new

കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ലോക വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ സിനിമയിലേക്ക് ഒരു വേഷം ചെയ്യാന്‍ സംവിധായകന്‍ ഡൊമിനിക് അരുണ്‍ തന്നെ വിളിച്ചിരുന്നുവെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.

Advertisment

''ലോക എന്ന സിനിമയില്‍ ഇല്ല. പക്ഷെ ലോക സിനിമയില്‍ ഉണ്ട്. ആ സിനിമയില്‍ ഒരു വേഷം ചെയ്യാനുണ്ടായിരുന്നു. പക്ഷേ ഞാന്‍ ചെയ്തില്ല. 

അത് വേറൊരാള്‍ ചെയ്തു. ഇപ്പോള്‍ ഞാനതില്‍ ദുഃഖിക്കുന്നു. വലിയ റോള്‍ ആയിരുന്നു. ഡൊമിനിക് കഥ ഒക്കെ പറഞ്ഞതാണ്. പക്ഷേ വേറെ കുറച്ച് കാരണങ്ങള്‍ കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല...''

Advertisment