സ്റ്റേജ് 4 സ്തനാര്‍ബുദം സ്ഥിരീകരിച്ചെന്നും നിലവില്‍ ചികിത്സയിലാണെന്നും സംവിധായികയും അഭിനേത്രിയുമായ തനിഷ്ത ചാറ്റര്‍ജി. ഒരു അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍.
''അര്‍ബുദം ബാധിച്ച് അച്ഛനെ നഷ്ടമായതിന് പിന്നാലെയാണ് എന്നെയും ഇത് തേടിയെത്തിയത്. രോഗസ്ഥിരീകരണം വൈകിയെങ്കിലും ഞാന്‍ രോഗമുക്തി നേടുമെന്ന് ഡോക്ടര്‍മാര്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്.
സത്യത്തില്‍ ആരോഗ്യവതിയാണെന്നതില്‍ അല്‍പം അഹങ്കാരം എനിക്കുണ്ടായിരുന്നു. ഒരുതരത്തിലുള്ള ആരോഗ്യപ്രശ്‌നവും എന്നെ ബാധിക്കില്ലെന്ന് കരുതി. എന്നാല്‍ ആരോഗ്യമുണ്ടെന്ന് കരുതി സ്വന്തം ശരീരത്തെ ഗൗനിക്കാതിരിക്കരുത്.
നാല്‍പത് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ മാമോഗ്രാഫി ചെയ്യണമെന്നും നേരത്തേ രോഗം സ്ഥിരീകരിക്കുന്നത് ചികിത്സയ്ക്ക് ഗുണം ചെയ്യും. എനിക്ക് തെറ്റുപറ്റി. എന്നെ ഇതൊന്നും ബാധിക്കില്ലെന്ന് കരുതി. പക്ഷേ ആര്‍ക്കും സംഭവിക്കാമെന്ന് മനസിലായി. അര്‍ബുദം സംബന്ധിച്ച അവബോധം പകരുകയാണ് എന്റെ ലക്ഷ്യം...''