/sathyam/media/media_files/2025/06/11/7gEJ895nykIjKT7z9W8T.jpg)
പ്രേക്ഷക പ്രീതി നേടിയ സുഡാനി ഫ്രം നൈജീരിയ, കെട്ട്യോളാണെന്റെ മാലാഖ, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
പ്രണയ വിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.
ഹൊറര്‍ കോമഡി ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍ മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ധീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നീലവെളിച്ചം, അഞ്ചക്കള്ളകോക്കാന്‍, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മ്മാണത്തിനു ശേഷം എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവരാണ് നൈറ്റ് റൈഡേഴ്‌സിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം.
നൈറ്റ് റൈഡേഴ്‌സിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബിജേഷ് താമി, ഡി ഓ പി- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്ക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, ആക്ഷന്‍സ് - കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍ - വിക്കി, ഫൈനല്‍ മിക്‌സ് - എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം - മെല്‍വി ജെ, വി എഫ് എക്‌സ് - പിക്‌റ്റോറിയല്‍ എഫ് എക്‌സ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍ - നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡേവിസണ്‍ സി ജെ, സ്റ്റില്‍സ് : സിഹാര്‍ അഷ്റഫ്, പോസ്റ്റര്‍ ഡിസൈന്‍ : എസ് കെ ഡി, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്‌സ് : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.