ശ്വേത മേനോനെതിരെയുള്ള പരാതിക്ക് പിന്നില്‍ അമ്മയിലെ ചില പുരുഷന്മാര്‍: ഭാഗ്യലക്ഷ്മി

"കേസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അനീതിയാണ്"

author-image
ഫിലിം ഡസ്ക്
New Update
e049a5fe-8bc6-4ebb-98c6-dd6e99b0985f


ശ്വേത മേനോനെതിരെയുള്ള പരാതിക്ക് പിന്നില്‍ അമ്മയില്‍ മത്സരിക്കുന്ന ചില പുരുഷന്മാരെണെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

Advertisment

''കേസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അനീതിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങി വിജയിച്ച സിനിമകള്‍, വ്യാജമായി മാറ്റം വരുത്തി പോണ്‍സൈറ്റുകളില്‍ ഇട്ടിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി ശ്വേത മേനോന്‍ അല്ല.

ആ കുറ്റകൃത്യം ചെയ്തയാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുപകരം അതില്‍ ശ്വേതയുടെ മുഖമാണെന്നു പറഞ്ഞ അവര്‍ക്കെതിരെ പരാതി കൊടുക്കുന്നതില്‍ എന്ത് അടിസ്ഥാനമാണുള്ളത്? ഇത് മനഃപൂര്‍വം ഒരാള്‍ മത്സരിക്കാതിരിക്കാന്‍ വേണ്ടി ചെയ്യുന്ന ദുഷ്പ്രവൃത്തിയാണ്.

അമ്മയിലെ ചില പുരുഷന്മാരുടെ നേരിട്ടും അല്ലാതെയുമുള്ള പങ്ക് ഇതിനുപുറകിലുണ്ട്. അതില്‍ സംശയമില്ല. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് പത്രിക പിന്‍വലിച്ചവരുണ്ടിവിടെ.

അതുകൊണ്ട് മറ്റൊരാളും മത്സരിക്കണ്ട എന്ന വാശിയാണ് ഈ പരാതിയുടെ പുറകില്‍. തനിക്ക് മുകളില്‍ ഒരു സ്ത്രീ വരുന്നതും അവര്‍ പറയുന്നത് കേള്‍ക്കേണ്ടിവരുമെന്നതും സഹിക്കാനാവാത്ത ആളുകളുടെ ഫ്യൂഡല്‍ മനോഭാവമാണ് ഇവിടെ കാണാനാവുന്നത്.

ശ്വേത മേനോന്‍ മത്സരരംഗത്തുണ്ടാകുമെന്ന് അംഗങ്ങള്‍ക്ക് നേരത്തെ അറിവുള്ളതാണ്. ഒരു മാസം മുന്‍പേ ഇത് എല്ലാവരും അറിഞ്ഞിട്ടുള്ളതാണ്. മത്സരത്തില്‍ നിന്നും പേര് പിന്‍വലിക്കേണ്ട അവസാന ദിവസംവരെ പരാതി കൊടുക്കാതിരുന്നതും എന്തുകൊണ്ടാണ്?

ഇത് സ്ത്രീകള്‍ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ സംഘടനയിലെ ഒരുകൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് ഒത്തുകളിക്കുന്നതാണ്. ഇവര്‍ക്കൊപ്പം ചില സ്ത്രീകളും ഒത്തുചേര്‍ന്നിട്ടുണ്ട്. നാണം കെടുത്തിയായാലും സ്ഥാനത്തുനിന്ന് ഇറക്കുമെന്ന മനോഭാവമാണ് അവര്‍ക്ക്. ക്വട്ടേഷന്‍ സംഘം പോലെയാണിവരുടെ പ്രവര്‍ത്തനം.

മുന്‍നിരയിലുള്ള പ്രമുഖരും കുറച്ചുദിവസമായി മീഡിയയ്ക്കുമുന്നില്‍ വരുന്ന സ്ത്രീകളും ശ്വേതക്കെതിരെ തിരിഞ്ഞിട്ടുണ്ടായിരുന്നു. കാലാകാലങ്ങളായി സംഘടനയിലെ സ്ത്രീകള്‍ അടിമകളെപോലെയാണ് നിലനിന്നിരുന്നത്.

പുരുഷന്മാര്‍ക്ക് കിട്ടിയിരുന്ന പ്രശസ്തി, സ്വാധീനം ഇതെല്ലാമാണ് അവരെ നിയന്ത്രിച്ചിരുന്നത്. ഈയൊരു സന്ദര്‍ഭത്തില്‍ ശ്വേതയുടെ കൂടെ അഭിനയിച്ച മമ്മൂട്ടിയടക്കമുള്ള നടന്മാര്‍ക്കെതിരെ കേസ് ഇല്ലാതെ സ്ത്രീയുടെ പേരില്‍ മാത്രം നല്‍കിയിരിക്കുന്ന കേസ് നിഗൂഢലക്ഷ്യങ്ങള്‍ ഉള്ളതാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ...'' 

 

Advertisment