യോഗി ബാബു നായകനാകുന്ന സന്നിധാനം പി.ഒ. ഫസ്റ്റ് ലുക്ക് പുറത്ത്

അമുത സാരഥി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നഡ സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ രൂപേഷ് ഷെട്ടിയും, വര്‍ഷ വിശ്വനാഥും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. 

author-image
ഫിലിം ഡസ്ക്
Updated On
New Update
a5327a71-5ee4-48f8-9c4b-298693fbee2b

യോഗി ബാബു നായകനാകുന്ന സന്നിധാനം പി.ഒ. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സംവിധായകന്‍ ചേരനും നടി മഞ്ജു വാര്യരും ചേര്‍ന്ന് പുറത്തിറക്കി.

Advertisment

അമുത സാരഥി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യോഗി ബാബുവും, കന്നഡ സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ രൂപേഷ് ഷെട്ടിയും, വര്‍ഷ വിശ്വനാഥും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. 

സിതാര, പ്രമോദ് ഷെട്ടി, മൂന്നാര്‍ രമേശ്, ഗജരാജ്, രാജ രുദ്രകോടി, സാത്വിക്, അശ്വിന്‍ ഹസന്‍, വിനോദ് സാഗര്‍, കല്‍ക്കി രാജ, വിശാലിനി, തഷ്മിക ലക്ഷ്മണ്‍, മധു റാവു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

കഥയും തിരക്കഥയും അജിനു അയ്യപ്പന്‍, സംഭാഷണം അമുത സാരഥി, സംഗീതം എജിആര്‍. വിനോദ് ഭാരതി ഛായാഗ്രഹണംനിര്‍വഹിക്കുന്നു. പി.കെ ആണ് എഡിറ്റര്‍, സര്‍വത സിനി ഗാരേജ്, ഷിമോഗ ക്രിയേഷന്‍സ് എന്നീ ബാനറില്‍ മധു റാവു, വി വിവേകാനന്ദന്‍, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. തമിഴ്, കന്നഡ, തുളു, തെലുങ്ക്, മലയാളം ഭാഷകളില്‍ ഉടന്‍ റിലീസ് ചെയ്യും. പി.ആര്‍.ഒ: ശബരി.

Advertisment