കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: മികച്ച നടന്‍ ടൊവിനോ, നടി റിമ കല്ലിങ്കല്‍

മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ഫെമിനിച്ചി ഫാത്തിമ നേടി.

author-image
ഫിലിം ഡസ്ക്
New Update
c872a20f-74e5-4881-b3b0-6680fa0af4bd

48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍. വാസവനില്‍ നിന്ന് ജേതാക്കള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

Advertisment

മികച്ച നടനുള്ള പുരസ്‌കാരം ടൊവിനോ തോമസും മികച്ച നടിയ്ക്കുള്ള അവാര്‍ഡ് റിമ കല്ലിങ്കലും ഏറ്റു വാങ്ങി. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന് മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിച്ചു. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ഫെമിനിച്ചി ഫാത്തിമ നേടി.

രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ചിന്നു ചാന്ദിനി, ഷംല ഹംസ എന്നിവര്‍ പങ്കിട്ടു. സൈജു കുറുപ്പാണ് രണ്ടാമത്തെ മികച്ച നടന്‍. റൂബി ജൂബിലി പുരസ്‌കാരം നടന്‍മാരായ ബാബു ആന്റണി, ജഗദീഷ് എന്നിവര്‍ കരസ്ഥമാക്കി. പ്രസിഡന്റ് ഡോ. ജോര്‍ജ് ഓണക്കൂര്‍ ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ് സെക്രട്ടറി എ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ ചലച്ചിത്ര സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്തു.

Advertisment