ലോകയ്ക്കായി ചെലവഴിച്ച ഒരു പൈസ പോലും വെറുതെ പാഴാക്കിയിട്ടില്ല, രണ്ടാം ഭാഗം ഇതിലും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്: ദുല്‍ഖര്‍ സല്‍മാന്‍

"നിര്‍മാതാവെന്ന നിലയില്‍ എനിക്കൊരു ടെന്‍ഷനും ഉണ്ടായിട്ടില്ല"

author-image
ഫിലിം ഡസ്ക്
New Update
dulquer-salman-2

മലയാളികള്‍ ആഘോഷമാക്കിക്കൊണ്ടിരിക്കുന്ന 'ലോക'യുടെ ബജറ്റ് വെളിപ്പെടുത്തി നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍.

Advertisment

'' സിനിമയ്ക്കായി ചെലവഴിച്ച ഒരു പൈസ പോലും വെറുതെ പാഴാക്കിയിട്ടില്ല. ഞങ്ങള്‍ക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണ്. എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗം ഇതിലും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. 
വേഫെറര്‍ ഫിലിംസിന്റെ ഏഴാമത്തെ പ്രൊഡക്ഷനാണ് ലോക. ഇത്രയും പോസിറ്റിവിറ്റിയും സന്തോഷവും നിറഞ്ഞ ക്രൂവും കാസ്റ്റും അണിനിരന്ന മറ്റൊരു സിനിമയുണ്ടാകില്ല. 

ഹൃദയത്തില്‍ നിന്നും വളരെ സ്‌പെഷ്യലായ സിനിമ ഉണ്ടാകണമെന്ന സ്വപ്നമായിരുന്നു ഇതില്‍ ഓരോരുത്തര്‍ക്കും ഉണ്ടായിരുന്നത്. അതിനായി മികച്ച സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും ഒരുമിച്ചു വന്നു. നിര്‍മാതാവെന്ന നിലയില്‍ എനിക്കൊരു ടെന്‍ഷനും ഉണ്ടായിട്ടില്ല.

കാരണം എന്താണ് ചെയ്യേണ്ടതെന്നുള്ള കൃത്യമായ ധാരണ ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാന്‍ സെറ്റ് സന്ദര്‍ശിക്കാനെത്തിയത്. എഡിറ്റും രണ്ട് തവണയാണ് കണ്ടത്. അത്രത്തോളം വിശ്വാസം ഈ ടീമില്‍ ഉണ്ടായിരുന്നു. 

തീരെ ചെറിയ ബജറ്റിലാണ് ലോക നിര്‍മിച്ചിരിക്കുന്നതെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. പക്ഷേ മലയാളത്തില്‍ 'കിങ് ഓഫ് കൊത്ത'യ്ക്കും 'കുറുപ്പി'നും ചെലവാക്കിയ അതേ ബജറ്റ് തന്നെ 'ലോക'യ്ക്കുമായി. ഞങ്ങളെ സംബന്ധിച്ചടത്തോളം അതു വലിയ ബജറ്റ് തന്നെയാണ്. എന്നാല്‍ പോലും അതിലൊരു ചെറിയ തുക പോലും അനാവശ്യമായി ചെലവാക്കിയിട്ടില്ല.

നിമിഷും ഡൊമിനിക്കും തമ്മില്‍ വലിയൊരു കണക്ഷനുണ്ടായിരുന്നു. അതു തന്നെയാണ് സിനിമയുടെ വലിയ വിജയത്തിനു കാരണം. ഒരു സ്ത്രീയുടെ ശബ്ദം ഈ ചിത്രത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ശാന്തിക്ക് അവകാശപ്പെട്ടതാണ്. 

കല്യാണിയും ഞാനും തമ്മില്‍ ഒരുപാട് സാദൃശ്യങ്ങളുണ്ട്. കഴിഞ്ഞ ജന്മത്തില്‍ ഇരട്ടകളായിരുന്നുവെന്ന് തോന്നുന്നു. ചന്ദ്രയെ ഇത്രത്തോളം ആത്മാര്‍ഥതയോടെ വേറെ ആരെങ്കിലും അവതരിപ്പിക്കുമോ എന്നത് സംശയമാണ്. അത്രത്തോളം ആ കഥാപാത്രത്തെ കല്യാണി മികച്ചതാക്കി...''cin

Advertisment