അമ്മയിലെ തെരഞ്ഞെടുപ്പ്: അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നാണ് നിര്‍ദേശം

author-image
ഫിലിം ഡസ്ക്
New Update
12384449-5fd5-4e30-b449-4bc3b6856c73

കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. 

Advertisment

ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്റ്റ് 15 വരെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികള്‍ അറിയിച്ചു. ഓഗസ്റ്റ് 15നാണ് അമ്മ തെരഞ്ഞെടുപ്പ്. 

Advertisment