/sathyam/media/media_files/2025/09/19/8256c9d3-7503-4646-ac86-bb6e397c1097-2025-09-19-00-24-26.jpg)
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസിനെ പുറമേ ദീപിക പദുക്കോണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ദീപിക ഉണ്ടെന്ന തരത്തില്‍ മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ കല്‍ക്കിയുടെ രണ്ടാം ഭാഗത്തില്‍ ദീപിക ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ചര്‍ച്ചകള്‍ക്കൊടുവില്‍ തങ്ങള്‍ വഴിപിരിയുകയാണെന്നും വരാനിരിക്കുന്ന ഭാഗത്ത് ദീപിക പദുക്കോണ്‍ ഉണ്ടായിരിക്കില്ലെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.
''കല്‍ക്കി 2898 എഡിയുടെ വരാനിരിക്കുന്ന സീക്വലില്‍ നടി ദീപിക പദുക്കോണ്‍ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. വളരെ ശ്രദ്ധാപൂര്‍വ്വമായ ചര്‍ച്ചകള്‍ക്കു ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.
ആദ്യ സിനിമ നിര്‍മിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയില്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാന്‍ കഴിഞ്ഞില്ല.
കല്‍ക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതല്‍ പ്രതിബദ്ധതയും പരിഗണനയും അര്‍ഹിക്കുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ദീപികയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ ആശംസകള്‍ നേരുന്നു...''