/sathyam/media/media_files/2025/09/22/50d04206-cac3-47a7-a830-bb1ee1dc22bd-1-2025-09-22-20-17-37.jpg)
ശക്തിമാന്‍ എന്ന ചിത്രത്തിന് വേണ്ടി ബേസില്‍ ജോസഫ് രണ്ട് വര്‍ഷം കളഞ്ഞുവെന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ബേസില്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
'ഒരു അവാര്‍ഡ് ചടങ്ങിന് പോയപ്പോള്‍ ഞാന്‍ സംവിധായകനും നടനുമായ ബേസില്‍ ജോസഫിനെ കണ്ടു. ബേസില്‍ ഒരു മികച്ച നടനാണ്. പൊന്മാന്‍, മിന്നല്‍ മുരളി തുടങ്ങിയ സിനിമകള്‍ പോലെ സാധാരണ മനുഷ്യരുടെ ഹീറോയായും, വില്ലനായും ഒക്കെ പല വേഷങ്ങളില്‍ മികവുറ്റ അഭിനയം കാഴ്ചവയ്ക്കുന്ന ഇതുപോലെ മറ്റൊരു നടനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.
വെറും രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇത്രയധികം വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്ത ബേസിലിനോട് ഇത് എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ ചോദിച്ചു. പക്ഷേ 'ശക്തിമാനു' വേണ്ടി തന്റെ ജീവിതത്തിലെ വിലയേറിയ രണ്ടു വര്‍ഷം പാഴാക്കി എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്.
'ഈ ഇന്‍ഡസ്ട്രിയില്‍ നിങ്ങള്‍ എങ്ങനെയാണ് പിടിച്ചുനില്‍ക്കുന്നത്?' എന്ന ബേസില്‍ എന്നോട് ചോദിച്ചു. ഇവിടെ എനിക്ക് തോന്നുന്ന അതേ കാര്യമാണ് ബേസിലും പറഞ്ഞത്.
എനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാന്‍ മാറിനിന്നത്. ആ മനുഷ്യന്‍ എന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട രണ്ടു വര്‍ഷം പാഴാക്കി. ചിരിച്ചു കൊണ്ടാണ് ബേസില്‍ എന്നോട് സംസാരിച്ചത്...''