/sathyam/media/media_files/2025/09/30/0b73d89f-45f9-4073-83eb-4c5439fad087-2025-09-30-14-37-09.jpg)
ലണ്ടനിലെ തന്റെ ഉപരിപഠനം പൂര്‍ത്തിയാക്കിയെന്ന് നടി എസ്തര്‍. ലോകോത്തര നിലവാരമുള്ള ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഡെവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു നടി.
''ഞാന്‍ യുകെയില്‍ ചെയ്തുകൊണ്ടിരുന്ന ബിരുദാനന്തര ബിരുദത്തെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. യുകെയില്‍ കൂടുതലും ഉള്ളത് ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് ആണ്. അത് കഴിഞ്ഞു. അതിന്റെ പ്രോജക്റ്റ് ഓഗസ്റ്റില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. എഴുതിയ പരീക്ഷ എല്ലാം പാസായി, ഇനി ഡിസേര്‍ട്ടേഷന്റെ റിസള്‍ട്ട് കൂടിയേയുള്ളൂ.
ഡിസംബറില്‍ കോണ്‍വൊക്കേഷന്‍ ഉണ്ടാകുമെന്നു കരുതുന്നു. അതിനു വേണ്ടി ലണ്ടനിലേക്ക് പോകേണ്ടി വരും. അത് കഴിഞ്ഞാല്‍ പിന്നീട് ലണ്ടനിലേക്ക് തിരിച്ചു പോകാന്‍ പ്ലാന്‍ ഒന്നുമില്ല.
ഞാന്‍ ഫ്രീലാന്‍സ് ആയി വര്‍ക്ക് ചെയ്യുന്നുണ്ട്. ലണ്ടനിലുള്ള ക്ലയന്റ്‌സാണ്. അത് നാട്ടിലിരുന്നു ചെയ്ത് അയച്ചുകൊടുത്താല്‍ മതി. ഇതാണ് എന്റെ പഠനത്തെപ്പറ്റിയുള്ള പുതിയ അപ്‌ഡേറ്റ്...''