Advertisment

മലയാളത്തില്‍ അവസരം കിട്ടുന്നില്ല, മിക്ക സംവിധായകരോടും അവസരം ചോദിച്ചു, ഞാന്‍ അഭിനയിച്ചാല്‍ ശരിയാകില്ലെന്ന തോന്നലാകാം: പ്രിയാ വാര്യര്‍

"മലയാളത്തില്‍ മനഃപൂര്‍വം അഭിനയിക്കാതിരിക്കുന്നതല്ല"

author-image
ഫിലിം ഡസ്ക്
New Update
2424242

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് പ്രിയാ വാര്യര്‍. ഇപ്പോഴിതാ മലയാള സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെക്കുറിച്ച് ഒരു അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ് പ്രിയ. 

Advertisment

''മലയാളത്തില്‍ മനഃപൂര്‍വം അഭിനയിക്കാതിരിക്കുന്നതല്ല. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല. കൂടുതലും ലഭിക്കുന്നത് തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ നിന്നാണ്. മലയാളത്തില്‍ അവസരം ലഭിക്കാത്തതിന് കാരണം അറിയില്ല. ഞാന്‍ അഭിനയിച്ച സിനിമകള്‍ കാണാത്തത് കൊണ്ടാണോയെന്നറിയില്ല. 

24242

അവസരങ്ങള്‍ കുറവാണ്. എനിക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ വന്നിട്ടില്ല. ഞാനൊരു ഓഡീഷന്‍ വഴിയല്ല സിനിമയില്‍ എത്തിച്ചേര്‍ന്നത്. പെട്ടെന്നാണ് സിനിമയില്‍ വളര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ടാഗും എനിക്ക് വന്നു. വിന്റ് ഗേള്‍, ഓവര്‍ നൈറ്റ് എന്നിങ്ങനെ.

അതുകൊണ്ട് സംവിധായകര്‍ റിസ്‌ക് എടുത്ത് കാസ്റ്റ് ചെയ്ത് വിളിച്ചാലല്ലേ തെളിയിക്കാന്‍ സാധിക്കൂ. ചിലപ്പോള്‍ റിസ്‌ക് എടുക്കാന്‍ ആരും തയാറാകുന്നില്ല. എനിക്കറിയാവുന്ന മിക്ക സംവിധായകരോടും അവസരം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഓഡീഷന് പോയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലുണ്ടായ പല മോശം പരാമര്‍ശങ്ങളും എനിക്ക് ലഭിക്കുന്ന അവസരത്തെ ബാധിച്ചിട്ടുണ്ട്.

6464646

നമ്മളെക്കുറിച്ച് ചില മുന്‍വിധികള്‍ ഉണ്ടാകുകയാണ്. ജാഡയാണെന്ന് പറയുന്നുണ്ട്. ചിലപ്പോള്‍ ഞാന്‍ അഭിനയിച്ചാല്‍ ശരിയാകില്ലെന്ന തോന്നല്‍ പലര്‍ക്കും ഉണ്ടാകാം. എന്റെ 18 വയസ് മുതല്‍ ഇതുപോലുളള സംഭവങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഞാന്‍ ചെയ്യുന്ന ഫോട്ടോ ഷൂട്ടുകള്‍ക്ക് വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്. 

എന്നെ എത്രമാത്രം പ്രസന്റ് ചെയ്യാന്‍ പറ്റുമോ അങ്ങനെയാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. അല്ലാതെ അവസരം കിട്ടാനോ ആരെയും ആകര്‍ഷിപ്പിക്കാനോ അല്ല ചെയ്യുന്നത്...'' 

 

Advertisment