തമിഴ് സിനിമകള്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ പിച്ച എടുക്കേണ്ടി വന്നേനെയെന്ന് നിരവധി കഥാപാത്രങ്ങളിലൂടെ നമ്മളെ ചിരിപ്പിച്ച നടി കുളപ്പുള്ളി ലീല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
/sathyam/media/media_files/2025/03/11/HfT1cNXkrDajcLlmz1gQ.jpg)
''തമിഴ് സിനിമകള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പിച്ച എടുക്കേണ്ടി വന്നേനെ. മലയാളത്തില്‍ വര്‍ക്ക് വളരെ കുറവാണ്. സിനിമയ്ക്ക് വിളിച്ചാല്‍ എനിക്ക് രണ്ട് കാര്യം നിര്‍ബന്ധമാണ്. തുണിയും വേണം മണിയും വേണം.
ഡയലോഗ് പറയുന്നതിനൊന്നും എനിക്ക് പ്രശ്‌നമില്ല. ഒരു അമ്പത് ശതമാനമെങ്കിലും ആ ക്യാരക്ടറിനോട് നീതി പുലര്‍ത്തണമെന്ന് എനിക്ക് പ്രധാനമാണ്. അത് സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം...''