പേഴ്സണലി എം. സ്വരാജിനെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് റാപ്പര്‍ വേടന്‍.
''പേഴ്സണലി സ്വരാജിനെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഉപതെരഞ്ഞെടുപ്പില്‍ ഇന്നയാള്‍ ജയിക്കണമൊന്നുമില്ല. ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങളോട് ഒന്നും പറയാനില്ല.
ഇലക്ഷന്‍ നന്നായി നടക്കട്ടെ. വലിയ രാഷ്ട്രീയ നാടകമാണ് നടക്കുന്നത്. എന്നാല്‍ അതിനെക്കുറിച്ച് കൃത്യമായ കാര്യങ്ങള്‍ അറിയാം. കുറച്ചുദിവസം കഴിയട്ടെ. ഇപ്പോ അടിവാങ്ങാന്‍ വയ്യാ.
ഞാനൊരു സ്വതന്ത്ര സംഗീതജ്ഞനാണ്. സ്വതന്ത്രമായി പാട്ടെഴുതുക എന്നിട്ട് ജനങ്ങള്‍ക്ക് വേണ്ടി മിണ്ടുക. അതാണ് ഇപ്പോഴത്തെ തീരുമാനം. ഞാന്‍ കുറച്ച് കഴിഞ്ഞ് വിജയിനെ പോലെയൊക്കെയായി. രാഷ്ട്രീയ പാര്‍ട്ടി തുടങ്ങി സി.എം. ആയി വന്നാലോ...''