ടിനി ടോം നായകനാകുന്ന പോലീഡ് ഡേ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. ചിത്രം ജൂണ്‍ 20ന് തിയറ്ററുകളിലെത്തും. സന്തോഷ് മോഹന്‍ പാലാട് സംവിധാനം ചെയ്യുന്ന ചിത്രം സദാനന്ദ ഫിലിംസിന്റെ ബാനറില്‍ സജു വൈദ്യരാണ് നിര്‍മിക്കുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പോലീസ് ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ലാല്‍ മോഹന്‍. ടിനി ടോമാണ് ലാല്‍ മോഹന്‍ എന്ന ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്. അന്‍സിബ ഹസന്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിലെ മുഖ്യവേഷങ്ങളിലെത്തുന്നു.
രചന: മനോജ് ഐ. ജി., സംഗീതം: ഡിനു മോഹന്‍, ഛായാഗ്രഹണം: ഇന്ദ്രജിത്ത്, എഡിറ്റിംഗ്: രാകേഷ് അശോക്, കലാസംവിധാനം: രാജു ചെമ്മണ്ണില്‍, മേക്കപ്പ്: ഷാമി, കോസ്റ്റ്യും ഡിസൈന്‍- റാണാ പ്രതാപ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജന്‍ മണക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജീവ് കൊടപ്പനക്കുന്ന്.
സദാനന്ദ ഫിലിംസിന്റെ ബാനറില്‍ സജു വൈദ്യര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പിആര്‍ഒ-വാഴൂര്‍ ജോസ്, സ്റ്റില്‍സ്: അനു പള്ളിച്ചല്‍.