ഹൃദയാഘാതം: നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

2002ല്‍ പുറത്തിറങ്ങിയ കാന്തലഗ എന്ന ഗാനത്തില്‍ അഭിനയിച്ചതോടെയാണ് ഷെഫാലി അറിയപ്പെടുന്ന താരമായി മാറിയത്.

author-image
ഫിലിം ഡസ്ക്
New Update
a7e134f0-df42-41c1-bb82-b2e1b5dbfc1c

നടിയും ബിഗ് ബോസ് താരവും മോഡലുമായ ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.  ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment

2002ല്‍ പുറത്തിറങ്ങിയ കാന്തലഗ എന്ന ഗാനത്തില്‍ അഭിനയിച്ചതോടെയാണ് ഷെഫാലി അറിയപ്പെടുന്ന താരമായി മാറിയത്. പിന്നാലെ ബിഗ് ബോസ് 13 സീസണും ഇവരെ താരപദവിയിലേക്ക് ഉയര്‍ത്തി.

2015ല്‍ നടന്‍ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനൊപ്പം നാച്ച് ബാലിയേ എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ 5, 7 സീസണുകളിലും ഷെഫാലി പങ്കെടുത്തിരുന്നു.

 

Advertisment