മലയാള സിനിമ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു, മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹം: ശില്‍പ്പ ഷെട്ടി

"മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അത്ഭുതകരമായ നടന്മാരില്‍ ഒരാളാണ്"

author-image
ഫിലിം ഡസ്ക്
New Update
wp4026075

ഒരു ദിവസം താന്‍ ഒരു മലയാള സിനിമ ചെയ്‌തേക്കുമെന്ന് നടി ശില്‍പ്പ ഷെട്ടി. കൊച്ചിയില്‍ മലയാള സിനിമയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

Advertisment

''ഹിന്ദി സിനിമയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കുറച്ച് ഓഫറുകള്‍ വന്നിട്ടുണ്ട്, പക്ഷേ എനിക്ക് ഭയമുള്ളതിനാല്‍ ഞാന്‍ ഒരിക്കലും അവയ്ക്ക് സമ്മതം പറഞ്ഞിട്ടില്ല. 

hpse_fullsize__2274611903_04shilpa1

എനിക്ക് മലയാള സിനിമ വളരെ ഇഷ്ടമാണ്. മലയാള സിനിമ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു. മലയാളത്തില്‍ അഭിനയിച്ചാല്‍ എന്റെ വേഷത്തോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന് എനിക്ക് ഒരിക്കലും ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ, ഒരു ദിവസം ഞാന്‍ ഒരു മലയാള സിനിമ ചെയ്‌തേക്കാം.

മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അത്ഭുതകരമായ നടന്മാരില്‍ ഒരാളാണ്. മലയാളത്തിലെ പ്രിയപ്പെട്ട ചിത്രം ഫാസില്‍ സംവിധാനം ചെയ്ത 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' ആണ്. എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണത്...'' 

 

Advertisment