27 വര്‍ഷത്തിനുശേഷം വീണ്ടും സമ്മര്‍ ഇന്‍ ബത്ലഹേം;  റീ റിലീസ് ക്രിസ്തുമസ് ദിനത്തില്‍

ചിത്രത്തില്‍  മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തി.

author-image
ഫിലിം ഡസ്ക്
New Update
maxresdefault

സമ്മര്‍ ഇന്‍ ബത്ലഹേം 27 വര്‍ഷത്തിനുശേഷം റീ റിലീസിന്. ഡിസംബര്‍ 25ന് റീ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

Advertisment

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപി, ജയറാം, മഞ്ജുവാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി, അഗസ്റ്റിന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളായ ചിത്രത്തില്‍  മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തി.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച സമ്മര്‍ ഇന്‍ ബത്ലഹേം 1998 സെപ്തംബര്‍ 4നാണ് റിലീസ് ചെയ്തത്. മായാമയൂരത്തിനുശേഷം സിബിമലയില്‍ - രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രം കൂടിയാണ് സമ്മര്‍ ഇന്‍ ബത്ലഹേം. വിദ്യാസാഗര്‍-ഗിരീഷ് പുത്തഞ്ചേരി ടീമാണ് ഗാനങ്ങള്‍ ഒരുക്കിയത്.  

Advertisment