/sathyam/media/media_files/2025/08/19/hy2ppqbo8kgagwldonwtsrl9scb-2025-08-19-13-49-03.jpg)
ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകള്‍ ആയിരം കൊച്ചിയില്‍ ആരംഭിച്ചു.
നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണയാണ് കാളിദാസ് ജയറാമിന്റെ നായിക. ആശ ശരത്, സായ് കുമാര്‍, അജു വര്‍ഗീസ്, ബൈജുസന്തോഷ്, കൃഷ്ണ ശങ്കര്‍, സഞ്ജു ശിവറാം, ഉണ്ണി രാജ, ശങ്കര്‍ഇന്ദു ചൂഢന്‍, നിഹാരിക, നന്ദന്‍ ഉണ്ണി, ഗോപന്‍ അടാട്ട്, ആനന്ദ് മന്മഥന്‍, ഇഷാന്‍ ജിംഷാദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മമ്മൂട്ടി ചിത്രം വണ്ണിലൂടെയാണ് ഇഷാനി അഭിനയ രംഗത്ത് എത്തുന്നത്. വണ്ണിനുശേഷം ഇഷാനി അഭിനയിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. അരവിന്ദ് രാജേന്ദ്രനും സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും.
, ജൂഡ് ആ ന്തണി ജോസഫ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറുമാണ്. ഛായാഗ്രഹണം : സ്വരൂപ് ഫിലിപ്പ്, പ്രോജക്ട് ഡിസൈനര്‍ : ബാദുഷ എന്‍.എം, എഡിറ്റര്‍ : ഷഫീഖ് പി .വി, സംഗീതം : സനല്‍ ദേവ്, കലാസംവിധാനം : നിമേഷ് താനൂര്‍, കോസ്റ്റ്യൂം : അരുണ്‍ മനോഹര്‍, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ബേബി പണിക്കര്‍,ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മാണം. കോ പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലന്‍, വി. സി പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി , പി .ആര്‍ .ഒ : പ്രതീഷ് ശേഖര്‍, വാഴൂര്‍ ജോസ്.