ജീവനക്കാര്‍ പണം തട്ടിയ കേസ്: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കും മുന്‍കൂര്‍ ജാമ്യം

പണം തട്ടിച്ചുവെന്നാരോപിച്ച് കൃഷ്ണകുമാര്‍ കൊടുത്ത കേസില്‍ ജീവനക്കാരികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

author-image
ഫിലിം ഡസ്ക്
New Update
99dde509-ef99-4fad-aee4-d405d05223fb (1)

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് ഇരുവര്‍ക്കും തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

Advertisment

തട്ടിക്കൊണ്ടു പോയി പണം തട്ടിയെന്ന് പറയുന്നതല്ലാതെ ഇത് സംബന്ധിച്ച് ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം പണം തട്ടിച്ചുവെന്നാരോപിച്ച് കൃഷ്ണകുമാര്‍ കൊടുത്ത കേസില്‍ ജീവനക്കാരികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ദിയയുടെ സ്ഥാപനത്തിലെ ക്യുആര്‍ കോഡിന് പകരം സ്വന്തം അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് നല്‍കി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് കേസ്. 

 തട്ടിക്കൊണ്ട് പോകല്‍, വധഭീഷണി, ജാതി അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍ എന്നീ കുറ്റങ്ങളാണ് ജീവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനെതിരെ ചുമത്തിയിരുന്നത്.

 

Advertisment