താരങ്ങളും നടന്മാരുമായ നോബി മാര്‍ക്കോസും അഖില്‍ കവലയൂരും ഒരു ചാനല്‍ പരിപാടിക്കിടെ എ.എ. റഹീം എം.പിയെക്കുറിച്ച് പറഞ്ഞ വെളിപ്പെടുത്തലുകള്‍ വൈറലായിരിക്കുകയാണ്. എ.എ. റഹീം എം.പി. അയല്‍ക്കാനാണെന്നും ആദ്യമായിട്ട് മോണോ അക്ട് പഠിപ്പിച്ചത് റഹീമാെണന്നും നോബി പറയുന്നു.
''എന്നെ ആദ്യമായിട്ട് മോണോ അക്ട് പഠിപ്പിച്ചത് റഹീം അണ്ണനാണ്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പുള്ളി ഭയങ്കര അഭിനയമായിരുന്നു. പുള്ളിയുടെ നാടകങ്ങളെല്ലാം ഭയങ്കര വൈറലായിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാനും അഖിലും പരിചയപ്പെടുന്നത്. കലാകാരന്മാരെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ പരസ്യം കണ്ടു. സ്‌കൂള്‍ അടച്ചിരിക്കുകയല്ലേ. ഞാന്‍ ഒരു കാര്‍ഡ് കവലയൂരില്‍ നിന്നും ഇവന്‍ ഒന്ന് വെഞ്ഞാറമൂടില്‍ നിന്നും എഴുതിവിട്ടു.
അവര്‍ ഞങ്ങളെ വിളിപ്പിച്ചു. രണ്ടുപേര്‍ക്കും പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല. വലിയൊരു ഷോ ആയിരുന്നു അത്. ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. നമ്മുടെ അരുണ്‍ അണ്ണന്‍, ഡോ. അരുണൊക്കെയുണ്ടായിരുന്നു. പുള്ളിയായിരുന്നു മെയിന്‍ ഭടന്‍.
ഞാന്‍ ഇവന്‍ ബിരിയാണി സിനിമയുടെ സംവിധായകന്‍ സജിന്‍ ബാബു ഞങ്ങളെല്ലാവരുമായിരുന്നു. ഏഴ് ദിവസം റിഹേഴ്‌സല്‍, ഏഴ് ദിവസം പ്രോഗ്രാം. നല്ല പൈസ കിട്ടി..'' -നോബി പറഞ്ഞു.
''ഞാന്‍ എവിടെ ചെന്നാലും റഹീം അണ്ണന്റെ ഡ്യൂപ്പാണെന്ന് പറയും. പലരും കമന്റിടാറുണ്ട്. റഹീം അണ്ണന്റെ അടുത്തും ആള്‍ക്കാര്‍ പറയുമെന്ന്. ടിവിയിലൊക്കെ ഒരു പുള്ളിയുണ്ട്, നിങ്ങള്‍ അതുപോലെയാണെന്ന് പറഞ്ഞെന്ന്...'' -അഖില്‍ പറയുന്നു.