റാമിനെയും ജാനുവിനെയും വീണ്ടും സ്‌ക്രീനില്‍ കാണാനൊരുങ്ങുകയാണ് ആരാധകര്‍. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ 2018ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 96ന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായി.
സംവിധായകന്‍ സി പ്രേംകുമാര്‍ തന്നെയാണ് 96ന്റെ തിരക്കഥ പൂര്‍ത്തിയായെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ഗായിക ചിന്മയി, പ്രേംകുമാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
96ന്റെ തിരക്കഥ പൂര്‍ത്തിയായതായും ഇപ്പോള്‍ മറ്റൊരു പ്രൊജക്ടിന്റെ ഒരുക്കത്തിലാണെന്നും സംവിധായകന്‍ വെളിപ്പെടുത്തി. 96, മെയ്യഴകന്‍ എന്നീ രണ്ട് സിനിമകളാണ് പ്രേംകുമാറിന്റേതായി പുറത്ത് വന്നത്.