ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നടന്‍ വിജയ് ദേവരകൊണ്ടയ്ക്കെതിരേ നല്‍കിയ പരാതിയില്‍ കേസെടുത്തു.
ഹൈദരാബാദ് സ്വദേശിയായ അഭിഭാഷകന്‍ ലാല്‍ ചൗഹാനാണ് നടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. സൂര്യ ചിത്രം 'റെട്രോ'യുടെ പ്രൊമോഷന്‍ പരിപാടിയിലായിരുന്നു പരാതിയ്ക്കാധാരമായ പരാമര്‍ശം.
നടന്‍ സൂര്യ അഭിനയിച്ച 'റെട്രോ' എന്ന സിനിമയുടെ പ്രീ-റിലീസ് പരിപാടിയില്‍ പങ്കെടുത്ത സിനിമാ നടന്‍ ആദിവാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും അവരെ ഗുരുതരമായി അപമാനിച്ചെന്നും ആരോപിച്ച് ഗോത്ര സമൂഹങ്ങളുടെ സംയുക്ത ആക്ഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് നെനാവത്ത് അശോക് കുമാര്‍ നായിക് അലിയാസ് അശോക് റാത്തോഡ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ദേവരകൊണ്ട ഗോത്രങ്ങളെ പാകിസ്ഥാന്‍ ഭീകരരുമായി താരതമ്യം ചെയ്തുവെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വംശീയമായി അധിക്ഷേപകരമാണെന്ന് കരുതപ്പെടുന്നുവെന്നും റാത്തോഡ് ആരോപിച്ചു.