മുമ്പ് ഉദയനിധി സ്റ്റാലിനായിരുന്നു, ഇപ്പോള്‍ സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് കമലാണ്; കമല ഹാസന്റെ സിനിമകള്‍ കാണരുതെന്ന് ബി.ജെ.പി.

മുമ്പ് ഉദയനിധി സ്റ്റാലിനായിരുന്നു, ഇപ്പോള്‍ സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് കമലാണ്; കമല ഹാസന്റെ സിനിമകള്‍ കാണരുതെന്ന് ബി.ജെ.പി.

author-image
ഫിലിം ഡസ്ക്
New Update
New-Project-1

കമല്‍ ഹാസന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി. അഗരം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'സനാതന ധര്‍മ്മ'ത്തെക്കുറിച്ച് കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ബി.ജെ.പി. രംഗത്തെത്തിയത്.

Advertisment

''മുമ്പ് അത് ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോള്‍ സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് കമലാണ്. നമുക്കവരെ ഒരു പാഠം പഠിപ്പിക്കാം. 

കമലിന്റെ സിനിമകള്‍ ഒടിടിയില്‍ പോലും കാണരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ ഇങ്ങനെ ചെയ്താല്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ അവര്‍ പൊതുവേദികളില്‍ പങ്കുവയ്ക്കില്ല...'' - അമര്‍ പ്രസാദ് റെഡ്ഡി പറഞ്ഞു.

രാഷ്ട്രത്തെ മാറ്റാന്‍ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം അതാണ്.
മെഡിക്കല്‍ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒരു തടസമാണെന്നുമാണ്  കമല്‍ ഹാസന്‍ പറഞ്ഞത്.

 

Advertisment