അനൂപ് മേനോൻ രചനയും സംവിധാനവും നിർവഹിച്ച് 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് പത്മ. നടി സുരഭി ലക്ഷ്‌മിയാണ് ചിത്രത്തിലെ നായിക. എന്നാൽ, നായിക സുരഭിയാണെന്ന് അറിഞ്ഞപ്പോൾ ചിത്രത്തിന്റെ ആദ്യ നിർമാതാവ് അത് വേണ്ടായെന്ന് തന്നോട് പറഞ്ഞതായി ഒരഭിമുഖത്തിൽ തുറന്നു പറയുകയാണ് അനൂപ് മേനോൻ.
"പത്മയിലെ നായിക സുരഭിയാണെന്ന് അറിഞ്ഞപ്പോൾ ചിത്രത്തിന്റെ ആദ്യ നിർമാതാവ് അത് വേണ്ടായെന്ന് എന്നോട് പറഞ്ഞു. സുരഭിയെ മാറ്റണമെന്നും എന്റെ നായികയായിട്ട് സുരഭി ശരിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ, എന്റെ മനസിലെ കഥാപാത്രത്തിന് യോജിച്ച വ്യക്തിയാണ് സുരഭി എന്നെനിക്ക് തോന്നി. ബോളിവുഡിലെ നടിമാരെ വച്ചൊന്നും ഈ സിനിമ ചെയ്യാൻ പറ്റില്ലല്ലോ. പിന്നീട് അദ്ദേഹം മാറി. ഞാൻ തന്നെ സിനിമ നിർമിക്കുകയുമായിരുന്നു..."