അമ്മ സംഘടനയില്‍ പ്രശ്‌നമുണ്ടായപ്പോള്‍ സുകുമാരന്‍ വളരെയധികം വിഷമിച്ചിരുന്നെന്ന് തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
''സുകുവേട്ടന് അമ്മ സംഘടയിലെ പ്രശ്‌നം വന്നപ്പോള്‍ വേദനയുണ്ടായി. എനിക്ക് തോന്നുന്നു അത് മമ്മൂട്ടിക്ക് മാത്രം അറിയാവുന്ന കാര്യമാണെന്ന്. അവര്‍ തമ്മില്‍ നല്ല കൂട്ടായിരുന്നു.
/sathyam/media/media_files/2025/06/14/MHo3sfO41bAWb5P47O6X.jpg)
എന്തിനാണ് സംഘടനയില്‍ നിന്ന് എന്നെ മാറ്റിനിര്‍ത്തിയതെന്നൊക്കെ അവര്‍ തമ്മില്‍ പറയുമായിരുന്നു. ലാല്‍ അന്ന് കൊച്ചാണ്. അതുകൊണ്ട് ലാലിന്റെയടുത്ത് കാര്യമായ ചര്‍ച്ചയൊന്നുമുണ്ടായിട്ടില്ല.
പണ്ട് അമ്മ മീറ്റിങ് നടക്കുമ്പോള്‍ ആ പ്രശ്‌നങ്ങളൊക്കെ കളയണം ചേച്ചിയെന്നൊക്കെ എന്നോട് മമ്മൂട്ടി പറഞ്ഞായിരുന്നു. ഞാന്‍ ബഹുമാനത്തോടെ കണ്ടിരുന്നയാളായിരുന്നു മമ്മൂട്ടി.
എന്തിനാണ് അവര്‍ എന്നെ അകറ്റിയതെന്നൊക്കെ സുകുവേട്ടന്‍ ചോദിക്കുമ്പോള്‍ അത് പറ്റിപ്പോയെന്നൊക്കെ പറയുമായിരുന്നു. മമ്മൂട്ടിക്ക് അതിനകത്തൊരു കുറ്റബോധമുണ്ടായിരുന്നു...''