/sathyam/media/media_files/2025/08/27/c66eaaf4-1c07-4682-ad6b-8114a72e25ef-2025-08-27-12-41-28.jpg)
മോഹല്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന 'ഹൃദയപൂര്‍വം' ചിത്രത്തിന്റെ ടീസറില്‍ ഫഹദ് ഫാസിലിനെക്കുറിച്ച് പറയുന്ന ഒരു സീനുണ്ട്. ഇതിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ...
''ആദ്യം ഈ സീന്‍ പറഞ്ഞപ്പോള്‍ എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു. കാരണം ഒരു സീനിയര്‍ നടന്റെ മുന്നില്‍ വച്ച് 'ഒണ്‍ലി ഫാഫ' എന്ന് പറയുമ്പോള്‍ അത് എങ്ങനെ ഉള്‍ക്കൊള്ളുമെന്ന സംശയമായിരുന്നു അത്.
പക്ഷേ ലാല്‍ അത് ഭയങ്കരമായി എന്‍ജോയ് ചെയ്തു. ആദ്യം ഞാന്‍ ഇത് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ടീസറും ഞാന്‍ ആദ്യം കാണിച്ചു. സൂപ്പര്‍ ഇത് മതിയെന്നാണ് പറഞ്ഞത്...''
ചിത്രത്തിന്റെ ടീസറിന്റെ തുടക്കം ഫഹദ് ഫാസിലിന്റെ ആരാധകനുമായി മോഹന്‍ലാലിന്റെ കഥാപാത്രം സംസാരിക്കുന്നതാണ്. മോഹന്‍ലാലിനോട് ഒരു ഹിന്ദിക്കാരന്‍ താന്‍ മലയാള സിനിമ ആരാധകനാണെന്നും ഫാഫയെയാണ് ഏറ്റവും ഇഷ്ടമെന്നും പറയുന്നു.
ആരാണ് 'ഫാഫ' എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ ഫഹദ് ഫാസില്‍ എന്നാണ് അയാള്‍ ഉത്തരം പറയുന്നത്. മലയാളത്തില്‍ വേറെയും സീനിയര്‍ നടന്മാരുണ്ടെന്നും മോഹന്‍ലാല്‍ ടീസറില്‍ പറയുന്നു.