കേരളത്തിലെ എല്ലാര്‍ക്കും നന്ദി. കേസിനെ സംബന്ധിച്ച് ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോകുകയാണെന്ന് നടി അഹാന കൃഷ്ണ.
അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്
''കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങള്‍ക്കിടയിലും ഒരു നിമിഷം എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ മൂന്നാലു ദിവസങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളായിരുന്നു.
പക്ഷേ നിങ്ങള്‍ ഓരോരുത്തരും എന്നിലും എന്റെ കുടുംബത്തിലും അര്‍പ്പിച്ച വിശ്വാസവും ഉപാധികളില്ലാത്ത സ്‌നേഹവും കാരണം ഞങ്ങള്‍ ആ ഇരുട്ട് അറിഞ്ഞതേയില്ല.
നിങ്ങളുടെ സ്‌നേഹത്തിന്റെ വെളിച്ചം വളരെ തിളക്കമുള്ളതായിരുന്നു. അത് ഞങ്ങള്‍ക്ക് സുരക്ഷിതത്വവും സ്‌നേഹവും സംരക്ഷണവും തന്നു. മനുഷ്യത്വത്തിലും സത്യത്തിന്റെ അപാരമായ ശക്തിയിലും ഞങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചതിന് കേരളത്തിലെ എല്ലാര്‍ക്കും നന്ദി. കേസിനെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോവുകയാണ്...''