ധനുഷിനെ നായകനാക്കി തെലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജ്റ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കുബേര ജൂണ്‍ 20ന് റിലീസ് ചെയ്യും.
തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായിക രശ്മിക മന്ദനയാണ്. ജിം സര്‍ഭും, ദലിപ് താഹിലും നിര്‍ണായക വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ആക്ഷനും പ്രാധാന്യമുള്ള തീവ്രമായ രീതിയില്‍ കഥ പറയുന്ന ഡ്രാമ ത്രില്ലറാണ് കുബേര. സോനാലി നാരംഗ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.