/sathyam/media/media_files/2025/08/28/devika3-1675687227-2025-08-28-14-45-49.jpg)
ഒരിക്കലും ഒന്നിക്കില്ലെന്ന് കരുതിയവരാണ് തങ്ങളെന്നും ഒന്നിപ്പിച്ചത് ഒരു കല്യാണ ഫോട്ടോയാണെന്നും ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും. വിവാഹ വാര്‍ഷിക ദിനത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
'' പ്രണയം പ്രപ്പോസ് ചെയ്യുക ഒന്നുമായിരുന്നില്ല, ഒന്നിച്ച് ചില പ്രോഗ്രാമുകളിലൊക്കെ പങ്കെടുത്തത്തോടെ തോന്നിയ സൗഹൃദം, ഇനി ഒന്നിച്ച് ജീവിച്ചാലോ എന്ന് തോന്നി. പക്ഷേ ഒരു ഘട്ടം എത്തിയപ്പോള്‍ അടിച്ചു പിരിഞ്ഞു.
പക്ഷേ വീണ്ടും ഒന്നിക്കാന്‍ കാരണമായത് ഒരു കല്യാണ ഫോട്ടോയാണ്. ഞങ്ങള്‍ അടിച്ച് പിരിഞ്ഞ് ഇനി ഈ ബന്ധം ശരിയാവില്ല എന്ന് ഉറപ്പിച്ച് ദേവികയെ ഞാന്‍ ഫോണില്‍ ബ്ലോക്ക് ചെയ്തു സമാധാനമായിട്ട് വീട്ടില്‍ ടിവി കണ്ടു കിടന്നപ്പോഴാണ് എന്റെ അനിയത്തി നന്ദു, ഈ പടം അയച്ച് തന്നിട്ട്, വെറുതെ അഹങ്കാരം കാണിക്കാതെ ഈ കൊച്ചിനെ കെട്ടാന്‍ നോക്ക്. കണ്ടില്ലേ നിങ്ങള്‍ ബെസ്റ്റ് ജോഡിയാണ്, ഇതിലും നല്ലതൊന്നും ഇനി നിനക്ക് കിട്ടാന്‍ പോണില്ല എന്നൊക്കെ അവളുടെ ഭാഷയില്‍ പറഞ്ഞത് എന്നെ ചിന്തിപ്പിച്ചു.
അങ്ങനെയാണ് ഞങ്ങള്‍ വീണ്ടും ഒരുമിക്കാന്‍ കാരണമായത്. ഓരോരോ ജീവിതങ്ങള്‍. വന്നവഴികള്‍ ഇടക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം ആരോ നിശ്ചയിച്ചത് നമ്മള്‍ വെറുതെ ജീവിക്കുകയല്ലേ എന്ന് തോന്നിപോകും...''