കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യം;  അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി തള്ളി

നിര്‍മാതാക്കളുടെ പരാതിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ജസ്റ്റിസ് ടിവി തമിഴ്സെല്‍വിയുടെ നിരീക്ഷണം.

author-image
ഫിലിം ഡസ്ക്
New Update
4f5880a7-52ae-4e55-b2e5-21221e32c531 (1)

രജനികാന്ത് ചിത്രം കൂലിക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍  നല്‍കിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി.

Advertisment

നിര്‍മാതാക്കളുടെ പരാതിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ജസ്റ്റിസ് ടിവി തമിഴ്സെല്‍വിയുടെ നിരീക്ഷണം. നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി കൂലിയ്ക്ക് നല്‍കിയത് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. ചിത്രത്തിലെ വയലന്‍സ് ആയിരുന്നു എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു. കട്ടുകളും നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് സണ്‍ പിക്ചേഴ്സ് കോടതിയെ സമീപിച്ചത്. 

Advertisment