എന്നെ പിടിച്ചുനിര്‍ത്തിയത് തമിഴും തെലുങ്കും തന്നെയാണ്, എന്നെ ദൈവത്തെപ്പോലെയാണ് അവര്‍ അവിടെ കാണുന്നത്: അനില ശ്രീകുമാര്‍

"കോവിഡ് സമയത്ത് ഏറ്റവും സഹായകമായത് തമിഴ്, തെലുങ്ക് സീരിയലുകളാണ്"

author-image
ഫിലിം ഡസ്ക്
New Update
5343553

സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ അനില ശ്രീകുമാര്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. മലയാളത്തില്‍ നിന്ന് വിട്ട് പിന്നീട് നടി അന്യഭാഷകളിലാണ് അഭിനയം തുടര്‍ന്നത്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ അനില പറയുന്നതിങ്ങനെ...

Advertisment

''കോവിഡ് സമയത്ത് ഏറ്റവും സഹായകമായത് തമിഴ്, തെലുങ്ക് സീരിയലുകളാണ്. അന്ന് മലയാളം സീരിയലുകള്‍ നിര്‍ത്തിവച്ചിരുന്നു. അന്ന് പിടിച്ചുനിര്‍ത്തിയത് തമിഴും തെലുങ്കും തന്നെയാണ്. 

535353

എനിക്കൊരിക്കലും അത് മറക്കാനാകില്ല. അതുപോലെ തന്നെ അവിടത്തെ പ്രേക്ഷകര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. 2017ലാണ് ആദ്യമായി തമിഴില്‍ അഭിനയിക്കുന്നത്. 2018ലെയും 2019ലെയും വിജയ് അവാര്‍ഡുകള്‍ എനിക്ക് തന്നു. 

തെലുങ്കില്‍ ദേവത എന്ന സീരിയലില്‍ ദേവ്ഡു അമ്മ എന്ന കഥാപാത്രം ചെയ്തു. സത്യം പറഞ്ഞാല്‍ എന്നെ ദൈവത്തെപ്പോലെയാണ് അവര്‍ അവിടെ കാണുന്നത്. തമിഴിലും അതുപോലെത്തന്നെയാണ്. ചിന്നത്തമ്പിയില്‍ അത്രയും നല്ലൊരു അമ്മ വേഷം ചെയ്തു. 

ഗ്രാമത്തില്‍ ഷൂട്ടിംഗിന് പോയപ്പോള്‍ ഒരമ്മ ഓടി വന്നു. ഞാന്‍ കാല് വച്ചിരുന്നിടത്തുനിന്ന് മണ്ണെടുത്ത് കണ്ണ് പെടരുതെന്ന രീതിയില്‍ ഉഴിഞ്ഞു. അത്രയ്ക്കും ആരാധന പോലെയാണ് അവര്‍ കാണുന്നത്...''