അച്ഛന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടം ഭരത്ചന്ദ്രന്‍ എന്ന കഥാപാത്രമാണ്, കാരണം എനിക്കും എന്റെ കുടുംബത്തിനും മാത്രമറിയുന്ന വ്യക്തിപരമായ കാര്യമാണ്: മാധവ്

സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മാധവ്.

author-image
ഫിലിം ഡസ്ക്
New Update
35353

അച്ഛന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടം ഭരത്ചന്ദ്രന്‍ എന്ന കഥാപാത്രമാണെന്ന് മകന്‍ മാധവ്. 

Advertisment

സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മാധവ്. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം മാധവ് സുരേഷും കഥാപാത്രമായി എത്തുന്നുണ്ട്.

''അച്ഛന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടം ഭരത്ചന്ദ്രന്‍ എന്ന കഥാപാത്രമാണ്. കമ്മിഷണര്‍ എന്ന സിനിമയല്ല. ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന സിനിമയിലെ ഭരത്ചന്ദ്രനെയാണ് ഇഷ്ടം. 

535353

വളരെ ഇമോഷണലും വ്യക്തിപരമായ കാരണങ്ങളാലാണ് എനിക്ക് ആ കഥാപാത്രത്തെ ഇഷ്ടം. അത് എനിക്കും എന്റെ കുടുംബത്തിനും മാത്രമറിയുന്ന വ്യക്തിപരമായ കാര്യമാണ്. 

എന്റെ അച്ഛനെ ഒരു സൂപ്പര്‍സ്റ്റാര്‍ ആക്കിയത് പ്രേക്ഷകരാണ്. അവര്‍ തീരുമാനിച്ചാല്‍ എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ഒരു സൂപ്പര്‍ താരം ആയേക്കും. ഒരു നടന്‍ ആകണമെന്ന് ഞാന്‍ സ്വപ്നം കണ്ടിട്ടൊന്നുമില്ല. 

എന്നാല്‍ സിനിമ എന്റെ അടുത്തേക്ക് വരികയായിരുന്നു, കാരണം സുരേഷ് ഗോപി എന്ന പിതാവിന്റെ മകന്‍ ആയതുകൊണ്ടാണ്. എന്നെ തേടി വരുന്ന ഒരു അവസരത്തെ ബഹുമാനിക്കണം എന്നുള്ളതുകൊണ്ടാണ് അഭിനയിച്ചത്...''

Advertisment