ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍

ഇത് നാലാം തവണയാണ് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിക്കുന്നത്.

author-image
ഫിലിം ഡസ്ക്
New Update
7297a1d6-1ae8-4dfa-8477-76a79d7428dc (1)

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍. ഇത് നാലാം തവണയാണ് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിക്കുന്നത്.

Advertisment

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ ചിത്രങ്ങളില്‍ ഫഹദ് ആയിരുന്നു നായകന്‍. ശ്യാം പുഷ്‌കരനാണ് പുതിയ ചിത്രത്തിന്റെ രചന.

ദിലീഷിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ മഹേഷിന്റെ പ്രതികാരം, ജോജി എന്നീ ചിത്രങ്ങളുടെ രചനയും ശ്യാം പുഷ്‌കരനാണ് നിര്‍വഹിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ആയിരിക്കും നിര്‍മ്മാണം.

ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നിവിന്‍പോളി, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ ബത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ബ്‌ളോക് ബസ്റ്ററായ പ്രേമലുവിനുശേഷം ഇതേ ടീം വീണ്ടും ഒരുമിക്കുകയാണ്.അതേസമയം നടന്‍ എന്ന വിലാസത്തിലും തിളങ്ങുകയാണ് ദിലീഷ് പോത്തന്‍. റോന്ത് ആണ് ദിലീഷ് പോത്തന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം.

Advertisment