'അമ്മ'യുടെ തെരഞ്ഞെടുപ്പ് ആരംഭിച്ചു; മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തില്ല, ഫലപ്രഖ്യാപനം നാലിന്

തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്.

New Update
6d6bd474-88d6-4d2e-b70e-b69e30e36da3

വിവാദങ്ങള്‍ക്കിടെ താരസംഘടനയായ 'അമ്മ'യുടെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്.

Advertisment

വൈകിട്ട് നാല് മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. 233 വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാല്‍ മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തില്ലെന്നാണ് വിവരം. മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെല്ലാം വോട്ട് ചെയ്യാനെത്തും.

ദേവനും ശ്വേതാ മേനോനുമാണ് സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisment