പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന രാജാസാബിന്റെ ടീസര്‍ നാളെ രാവിലെ 10.52ന് എത്തും. ടീസര്‍ പുറത്തുവിടുമെന്ന് അറിയിച്ച് സെറ്റില്‍ നിന്നുള്ളൊരു ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്.
'ഇപ്പോള്‍ എല്ലാവരും ചിരിക്കുകയാണ്, പക്ഷേ ഏവരേയും വിറപ്പിക്കുന്നൊന്ന് വരാനിരിക്കുന്നുണ്ട്' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു വേഷപ്പകര്‍ച്ചയിലാണ് പ്രഭാസ് എത്തുന്നത്.
മാളവിക മോഹനനാണ് ചിത്രത്തില്‍ നായിക. നിധി അഗര്‍വാള്‍, റിഥി കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വേറിട്ടൊരു ഹൊറര്‍ റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തുന്ന രാജാസാബ് പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് നിര്‍മ്മിക്കുന്നത്.
ഡിസംബര്‍ 5നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. സംഗീതം: തമന്‍ എസ്, ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്‌സ്, കിംഗ് സോളമന്‍, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ്.എന്‍.കെ, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.