അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന്റെ മരണത്തില്‍ വേദന പങ്കുവച്ച് നടി സീമ ജി. നായര്‍. നവാസിന്റെ വേര്‍പാട് സഹിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു സീമ കുറിച്ചത്.
''കലാഭവന്‍ നവാസ് അന്തരിച്ചു.. ആദരാഞ്ജലികള്‍.. അവസാനം ഡിക്റ്റക്റ്റീവ് ഉജ്വലനില്‍ ഒരുമിച്ചു അഭിനയിച്ചു.. എത്ര വര്‍ഷമായി പരിചയമുള്ള നവാസ്... ഉയ്യോ ഓര്‍ക്കാന്‍ പറ്റുന്നില്ല. സഹിക്കാന്‍ പറ്റുന്നില്ല, വിശ്വസിക്കാന്‍ പറ്റുന്നില്ല ..എന്റെ ദൈവമേ...'' - സീമ ജി. നായര്‍ കുറിച്ചു.