മൂന്നാം വിവാഹവും ഒഴിഞ്ഞ് മീരാ വസുദേവ്; ജീവിതത്തിലെ ഏറ്റവും അത്ഭുതകരവും സമാധാനപരവുമായ ഘട്ടത്തിലാണ് താനെന്ന് നടി

താരം തന്നെയാണ് വിവാഹമോചന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
meera-vasudevan-breaks-her-silence-actress-confirms-she-is-single-and-at-peace1763373676_4

തന്മാത്ര എന്ന ചിത്രത്തില്‍ മോഹലാലിന്റെ നായികയായി എത്തി മലയാളക്കര കീഴടക്കിയ താരം മീരാ വസുദേവ് മൂന്നാം ഭര്‍ത്താവില്‍നിന്നും വിവാഹമോചനം നേടി. താരം തന്നെയാണ് വിവാഹമോചന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. 

Advertisment

'നടി മീരാ വാസുദേവന്‍ എന്ന ഞാന്‍, 2025 ഓഗസ്റ്റ് മുതല്‍ സിംഗിള്‍ ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ജീവിതത്തിലെ ഏറ്റവും അത്ഭുതകരവും സമാധാനപരവുമായ ഘട്ടത്തിലാണ് ഞാന്‍...' - താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. 

AA1QC4Xz

ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കമായിരുന്നു മീരയുടെ മൂന്നാം ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ദമ്പതികളുടെ പ്രായവ്യത്യാസം വിവാഹവേളയില്‍ത്തന്നെ ചര്‍ച്ചയായിരുന്നു. ഇരുവരും തമ്മില്‍ ഏഴു വയസിന്റെ വ്യത്യാസമുണ്ട്. 

2024 ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം. വിപിനുമായുള്ള വിവാഹവേളയിലെ എല്ലാ ചിത്രങ്ങളും താരം നീക്കം ചെയ്തിട്ടുണ്ട്. മീരയും വിപിനും കുടുംബവിളക്ക് എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് അടുപ്പത്തിലാകുന്നത്. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരിലായിരുന്നു വിവാഹം. 

153165527

ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ മകന്‍ വിശാല്‍ അഗര്‍വാളിനെയാണ് മീര ആദ്യം വിവാഹം കഴിച്ചത്. 2005ല്‍ വിവാഹിതരായ അവര്‍ 2010ല്‍ വിവാഹമോചനം നേടി. രണ്ടു വര്‍ഷത്തിനുശേഷം ജോണ്‍ കൊക്കനെ വിവാഹം കഴിച്ചു. 2016ല്‍ വിവാഹമോചനം നേടി. ഈ വിവാഹത്തില്‍ മീരയ്ക്ക് ഒരു മകനുണ്ട്.

Advertisment