/sathyam/media/media_files/2025/09/03/0c95d8f4-aff2-4900-95ac-5cb5f2b91255-2025-09-03-11-43-48.jpg)
മഞ്ജു പിളളയുടെ മകളാണെന്ന പ്രിവിലേജ് താന്‍ ഉപയോഗിക്കുന്നതുകൊണ്ട് എന്താണ് തെറ്റെന്ന് മകള്‍ ദയ.
''മഞ്ജു പിള്ളയുടെ മകളാണെന്ന പ്രിവിലേജ് ഞാന്‍ ഉപയോഗിക്കുന്നതുകൊണ്ട് എന്താണ് തെറ്റ്. അങ്ങനെ വരുന്ന അവസരങ്ങള്‍ പാഴാക്കി കളയേണ്ട ആവശ്യമില്ലല്ലോ. ഓരോ ഡിസൈനര്‍മാര്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് ഞാന്‍ പോസ്റ്റുകള്‍ ചെയ്യുന്നത്.
തുണിയില്ലേ, ശരീരം കാണിക്കുന്നു, ഇവളാരാ, കറുമ്പിയല്ലേ എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്. ഒരു മോഡലെന്ന നിലയില്‍ ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ ഞാന്‍ ധരിക്കുന്നു. അതിന് പ്രതിഫലവും ലഭിക്കുന്നുണ്ട്. ഇങ്ങനെയുളള വസ്ത്രങ്ങളിട്ടാല്‍ ആരെങ്കിലും പീഡിപ്പിക്കുമെന്ന് ഒരാള്‍ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. മോശം കമന്റുകള്‍ക്ക് ഞാന്‍ മറുപടി പറയുമ്പോള്‍ പലരും അത് വാര്‍ത്തകളാക്കാറുണ്ട്.
ഫേക്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരത്തിലുളള കമന്റുകള്‍ വരുന്നത്. മഞ്ജു പിളളയുടെ സൗന്ദര്യമൊന്നും എനിക്കില്ലെന്നാണ് പറയുന്നത്. അമ്മ അതിനെതിരെ ഒരുപാട് പ്രതികരിച്ചിട്ടുണ്ട്. അമ്മ കുറേ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. നടന്‍ സാബുവുമായി അമ്മയുടെ വിവാഹം കഴിഞ്ഞെന്ന് പലരും പറഞ്ഞിട്ടുണ്ട്...'