/sathyam/media/media_files/2025/08/20/711658ca-915b-447e-8c87-a1e5b3beff94-2025-08-20-14-32-40.jpg)
സ്വന്തം അഭിപ്രായം ബോള്‍ഡായി സമൂഹത്തിന് മുന്നില്‍ തുറന്നുപറയുന്നവരെ കേരളത്തിലുള്ളവര്‍ വിമര്‍ശിക്കുകയാണെന്ന് നടി റിനി ആന്‍ ജോര്‍ജ്.
''കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും മോശം രീതിയില്‍ സമീപിക്കുകയുടെ ചെയ്തു.
ഒരു പാര്‍ട്ടിയേയും തേജോവധം ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല ഇത് പറയുന്നത്. ഈ പ്രവണത നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിലുളള പരാതിയുമായി നമ്മള്‍ ബന്ധപ്പെട്ടവരെ സമീപിക്കാറുണ്ട്. അപ്പോള്‍ സ്ത്രീകള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നവര്‍ പോലും പരിഗണിക്കില്ല.
രാഷ്ട്രീയത്തില്‍വരെ സ്ത്രീകള്‍ക്ക് നല്ലൊരു സ്ഥാനം കൊടുക്കാന്‍ മടിക്കുന്നവരുണ്ട്. ഒരുപക്ഷെ സ്ത്രീകള്‍ അത്തരത്തിലൊരു സ്ഥാനത്തേക്ക് വരികയാണെങ്കില്‍ അവര്‍ക്ക് പുരുഷനേതാക്കന്‍മാര്‍ പറയുന്നതിലപ്പുറം ഒന്നും ചെയ്യാനും സാധിക്കില്ല. കഴിവുള്ള സ്ത്രീ നേതാക്കള്‍ ഇപ്പോഴും പുറത്ത് നില്‍ക്കുകയാണ്.
കേരള സമൂഹം സ്ത്രീവിരുദ്ധത നിറഞ്ഞതല്ല. സ്വന്തം അഭിപ്രായം ബോള്‍ഡായി സമൂഹത്തിന് മുന്നില്‍ പറയുന്ന സ്ത്രീകളെ അംഗീകരിക്കാത്തയാളുകള്‍ ഇവിടെയുണ്ട്.
ബാലതാരം ദേവനന്ദയുടെ അവസ്ഥ എന്താണെന്നറിയാം. ആ കുട്ടി അഭിപ്രായങ്ങള്‍ പറയുന്നതുകൊണ്ട് ആക്രമിക്കപ്പെടുകയാണ്...''