പാകിസ്ഥാനി നടി ഹുമൈറ അസ്ഗറി(35)നെ കറാച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എത്തിഹാദ് കൊമേഴ്സ്യല്‍ ഏരിയയിലെ ഫേസ് 6-ലെ അപ്പാര്‍ട്ട്മെന്റിലാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഏഴ് വര്‍ഷമായി ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് നടി താമസിച്ചിരുന്നത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. വസ്തുതകള്‍ സ്ഥിരീകരിക്കുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മരണം നടന്നിട്ട് ഏകദേശം രണ്ടാഴ്ചയോളമായതായി പോലീസ് കരുതുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണ കാരണം വ്യക്തമാകൂ. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് ഹുമൈറ. തമാശ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ഹുമൈറ ശ്രദ്ധേയയാകുന്നത്.