താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ബാബുരാജ് മാറി നില്‍ക്കണമെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. താന്‍ കുറ്റാരോപിതനായപ്പോള്‍ മാറി നിന്നുവെന്ന് വിജയ് ബാബു ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
''ഞാന്‍ കുറ്റാരോപിതനായപ്പോള്‍ മാറി നിന്നു. തനിക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കെ ബാബുരാജ് അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കണം. നിരപരാധിത്വം തെളിയിച്ച് തിരികെ വരട്ടെ.
/filters:format(webp)/sathyam/media/media_files/2025/07/29/baburaj-actor-d2b100d9-f570-4709-b8da-148ef85bedc-resize-750-2025-07-29-15-16-14.jpeg)
നിങ്ങള്‍ ചെയ്തതു പോലെ സംഘടനയെ നയിക്കാന്‍ കഴിവുള്ള മറ്റ് നിരവധി ആളുകള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഇത്ര ധൃതിപ്പെടുന്നത്. അതിനെക്കുറിച്ച് തര്‍ക്കിക്കാന്‍ ഞാനില്ല. ഏതൊരു വ്യക്തിയേക്കാളും വലുത് സംഘടനയാണ്. അത് ശക്തമായി തന്നെ തുടരും.
ബാബുരാജ് ഇത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റമെന്ന നിലയില്‍ സ്ത്രീകള്‍ നേതൃത്വം ഏറ്റെടുക്കട്ടെ എന്ന് ഞാനും വിശ്വസിക്കുന്നു...''