മാധ്യമങ്ങള്‍ വ്യൂവര്‍ഷിപ്പിനു വേണ്ടി എന്തും ചെയ്യുന്ന തരത്തില്‍ അധഃപതിച്ചുപോകുന്നുവെന്ന് തുറന്ന് പറഞ്ഞ് നടന്‍ മാധവ് സുരേഷ്.
''പടക്കളം എന്ന സിനിമയില്‍ സന്ദീപ് പ്രദീപ് ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് ഞാന്‍ പറഞ്ഞത്. സന്ദീപിന് പകരം ഞാന്‍ ആയിരുന്നെങ്കില്‍ നന്നയിരുന്നേനെ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.
ആ കഥാപാത്രം ഞാന്‍ ചെയ്താല്‍ ഇത്രയും നന്നാകുമായിരുന്നില്ല എന്നാണ് പറഞ്ഞത്. ഒന്നാമത്തെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതാണ് ഞാന്‍ യഥാര്‍ഥത്തില്‍ പോസ്റ്റ് ചെയ്തത്. രണ്ടും മൂന്നും ചിത്രങ്ങളില്‍ കാണുന്ന തലക്കെട്ടുകള്‍ ആളുകളെ ആകര്‍ഷിക്കാനും അവരെക്കൊണ്ട് തെറിപറയിച്ച് വ്യൂവര്‍ഷിപ്പ് കൂട്ടാനുമായി ചിലമാധ്യമങ്ങള്‍ നടത്തുന്ന തന്ത്രങ്ങളാണ്.
/filters:format(webp)/sathyam/media/media_files/2025/07/04/f7c7b479-50ca-4e91-b310-001de2e644d9-2025-07-04-18-38-43.jpg)
ആളുകള്‍ ആദ്യം ചിത്രം ശ്രദ്ധിക്കുകയും അതില്‍ എഴുതിയിരിക്കുന്നത് അവഗണിക്കുകയും ചെയ്യുമെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് നടത്തുന്ന കൃത്രിമ അടിക്കുറിപ്പുകളാണ് എടുത്തത്. ഞാന്‍ ഇതില്‍ കാണിച്ചിരിക്കുന്ന മീഡിയ പേജുകള്‍ കൂടാതെ എനിക്ക് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയാത്ത മറ്റ് ചാനലുകളോടും കൂടിയാണ് പറയുന്നത്.
നിങ്ങള്‍ക്ക് ലജ്ജയില്ലേ? നിങ്ങളുടെ ഗോസിപ്പുകള്‍ക്ക് ഇരയാകുന്ന ആദ്യ വ്യക്തി ഞാനല്ല, പക്ഷേ നിങ്ങളുടെ ഇരകളില്‍ അവസാനത്തേതില്‍ ഒരാളാകാന്‍ ഞാന്‍ ശ്രമിക്കും. കാരണം നിങ്ങളുടെ വിവരക്കേട് കണ്ട് എനിക്ക് മടുത്തിരിക്കുന്നു. നിങ്ങളുടെയൊക്കെ അവസ്ഥ ദയനീയം തന്നെ.
സന്ദീപ് ഈ സിനിമയില്‍ ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്, ഒരുപക്ഷേ ഞാന്‍ ഈ കഥാപത്രം അവതരിപ്പിച്ചിരുന്നെങ്കില്‍ ഇത്രയും നന്നാകില്ലായിരുന്നു.
നമ്മുടെ മാധ്യമങ്ങളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്; എല്ലായിടത്തും താരതമ്യങ്ങള്‍ കൊണ്ടുവരുന്നതിന് പകരം, നമ്മുടെ കലാകാരന്മാരുടെ പ്രകടനങ്ങളെ വിലകുറച്ച് കാണുന്നത് നിര്‍ത്തി, അവരെ അഭിനന്ദിക്കാന്‍ ശ്രമിക്കുക...'' -ചില മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ പങ്കുവച്ചുകൊണ്ട് മാധവ് സുരേഷ് കുറിച്ചു.