പിതാവിന്റെ പാത പിന്തുടര്‍ന്ന് 'പ്രേമഗീതങ്ങളി'ലൂടെ സിനിമയില്‍ തുടക്കം, നായകനായത് ഇരുപത്തഞ്ചോളം സിനിമകളില്‍, വില്ലനും സഹനടനായും നിരവധി കഥാപാത്രങ്ങള്‍, ഒടുവില്‍ വേഷമിട്ടത് 'ജനഗണമന'യില്‍; ഷാനവാസ് വിടവാങ്ങിയത് സിനിമ സംവിധാനമെന്ന ആഗ്രഹം അവശേഷിപ്പിച്ച്

പ്രേംനസീറിനൊപ്പം 'ഇവന്‍ ഒരു സിംഹം' എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
prem-nazir-shanavas

പിതാവ് പ്രേംനസീറിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാനവാസിന്റെ വിടവാങ്ങല്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം അവശേഷിപ്പിച്ചാണ്. 

Advertisment

1981ല്‍ ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത 'പ്രേമഗീതങ്ങളി'ല്‍ നായകനായിട്ടായിരുന്നു  സിനിമയിലേക്കുള്ള ചുവടുവയ്പ്പ്. 

maxresdefault-1-7

എംഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഷാനവാസിന്റെ സിനിമാ അരങ്ങേറ്റം. ഇരുപഞ്ചോളം സിനിമകളില്‍ നായകനായി. നിരവധി ചിത്രങ്ങളില്‍ വില്ലനും സഹനടനുമായി. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

5ecc827f-c420-4af5-92fd-82445ce395b9

പ്രേംനസീറിനൊപ്പം 'ഇവന്‍ ഒരു സിംഹം' എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഏഴു സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. പിന്നീട് സിനിമാരംഗം വിട്ട് ഗള്‍ഫില്‍ ഷിപ്പിങ് കമ്പനിയില്‍ ജോലി നോക്കി.

ygsg

2011ല്‍ 'ചൈനാ ടൗണ്‍' എന്ന സിനിമയിലൂടെ വീണ്ടും അഭിനയത്തിലേക്ക്. 'ജനഗണമന'യിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാര്‍, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 

Advertisment