എന്റെ മോന്റെ അച്ഛനെന്ന രീതിയില്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്, ഇത്രയും നാള്‍ ഒന്നിച്ചുണ്ടായിരുന്നതാണ്, കുല സ്ത്രീയായിരിക്കുന്നതല്ല ലൈഫെന്ന് ഇപ്പോഴാണ് മനസിലായത്: വീണാ നായര്‍

"ഞാന്‍ കണ്ണന്റെ വീട്ടില്‍ ഹാപ്പിയായിരുന്നു. ഒത്തിരി ഗുഡ് മൊമെന്റ്‌സ് ഉണ്ട്"

author-image
ഫിലിം ഡസ്ക്
Updated On
New Update
veena-nair-v0-ikx0rle107sa1

കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് തനിക്ക് പറയാന്‍ ആഗ്രഹമില്ലെന്ന് നടി വീണാ നായര്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

Advertisment

''കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് എനിക്ക് പറയാന്‍ ആഗ്രഹമില്ല, എന്നാലും പറയുകയാണ്. ഭയങ്കര നല്ല ലൈഫായിരുന്നു. ഹാപ്പിയായി നല്ലരീതിയില്‍ പോയിക്കൊണ്ടിരുന്നതാണ്. 

കുറച്ചു കുറച്ച് താളപ്പിഴകള്‍ വന്നു. അത് ശരിയായ രീതിയില്‍ ഞങ്ങള്‍ കൈകാര്യം ചെയ്തില്ല. എന്റെ ഭാഗത്തും അദ്ദേഹത്തിന്റെ ഭാഗത്തും തെറ്റുണ്ട്. അതുകൊണ്ട് ഇങ്ങനെ ആയിപ്പോയി. 

Veena-Nair-with-Her-Husband

ഒരുപക്ഷേ എന്റെ അച്ഛനും അമ്മയുമുണ്ടെങ്കില്‍ ഇങ്ങനെയാകില്ലായിരുന്നു. എനിക്കൊരു ചേട്ടനുണ്ട്, അദ്ദേഹം ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ, നിന്റെ തീരുമാനമാണ് നിന്റെ ലൈഫെന്ന്.

ഞാന്‍ കണ്ണന്റെ വീട്ടില്‍ ഹാപ്പിയായിരുന്നു. ഒത്തിരി ഗുഡ് മൊമെന്റ്‌സ് ഉണ്ട്. ബാഡ് മെമ്മറീസും ഉണ്ടായിരുന്നു. ഇപ്പോഴും എനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല. എന്റെ മോന്റെ അച്ഛനെന്ന രീതിയില്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. ഇത്രയും നാള്‍ ഒന്നിച്ചുണ്ടായിരുന്നതാണ്. 

ഒരു ദിവസം പിണങ്ങിയെന്ന് കരുതി പരസ്പരം കുറ്റപ്പെടുത്തിയിട്ട് ഒന്നും നേടാനില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. ബാക്കിയുള്ളത് ഞങ്ങളുടെ പേഴ്‌സണല്‍ പ്രശ്‌നങ്ങളാണ്. അത് മോനെ ബാധിക്കരുതെന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും നിര്‍ബന്ധമുണ്ട്. 

അത് മോനെ ബാധിപ്പിച്ചിട്ടേയില്ല. അവധിക്കാലത്ത് മോന്‍ കണ്ണന്റെ കൂടെയായിരുന്നു കൂടുതല്‍ ദിവസവും. എനിക്ക് നല്ല തിരക്കായിരുന്നു. ഞാന്‍ കണ്ണനെ വിളിച്ച് പറഞ്ഞു. കണ്ണനും ഹാപ്പിയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മ്യൂച്വലി ഡിവോഴ്‌സിന് ഞാന്‍ ഓക്കെ പറയുന്നത്. അതിനകത്ത് റിഗ്രറ്റൊന്നുമില്ല. കണ്ണന്‍ ഹാപ്പിയാണ്. ചേരേണ്ടവര്‍ ചേരണമെന്ന് പറയില്ലേ. പഴയ ഞാനല്ല ഇപ്പോള്‍, എന്തിനെയും ഫേസ് ചെയ്യാന്‍ പഠിച്ചു. 

2_Veena-Nair-Images-12-e1529736781785

എല്ലാവരും പറയുന്നതുപോലെ കുലസ്ത്രീ പരിവേഷം തന്നെയായിരുന്നു. കുലസ്ത്രീയായിരിക്കുന്നതൊന്നുമല്ല ലൈഫെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. അദ്ദേഹത്തിന് ചേര്‍ന്നയാളാണ് ഇപ്പോള്‍ കൂടെയുള്ളത്. 

നല്ല സ്ത്രീയാണ്. നമ്മള്‍ എന്തായാലും അന്വേഷിക്കുമല്ലോ. അറിഞ്ഞിടത്തോളം അവര്‍ നല്ല സ്ത്രീയാണ്. ചേരേണ്ടത് തന്നെയാണ് ചേര്‍ന്നിരിക്കുന്നത്. വിഷമമുണ്ടോയെന്ന് ചോദിച്ചാല്‍ മനുഷ്യനല്ലേ പുള്ളേ.

ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചുള്ളപ്പോള്‍ കേട്ടിട്ടുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോഴും പുള്ളിയേയെ ഓര്‍മവരികയുള്ളൂ. പുള്ളി അങ്ങനെ വൈരാഗ്യമുള്ളയാളല്ല. നല്ല മനുഷ്യന്‍ തന്നെയാണ്. മോന്റെ കസ്റ്റഡി എനിക്കാണെന്നേയുള്ളൂ. അതിനകത്ത് ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഒരുപക്ഷേ ഈ സമയത്താണ് എന്റെ വിവാഹം നടക്കുന്നതെങ്കില്‍ ഇങ്ങനെയൊന്നും ആകില്ലായിരുന്നു...''