സര്‍വ്വം മായ.. നിവിന്‍പോളി നായകനായ ചിത്രത്തിന് പേരിട്ടു

ചിത്രത്തിലെ നിവിന്‍ പോളിയുടെ ഫസ്റ്റ് ലുക്ക് ഇന്ന് വൈകിട്ട് ഏഴിന് പുറത്തിറങ്ങും.

author-image
ഫിലിം ഡസ്ക്
New Update
Nivin-Pauly-his-821x1024

നിവിന്‍പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സര്‍വ്വം മായ എന്നു പേരിട്ടു. ചിത്രത്തിലെ നിവിന്‍ പോളിയുടെ ഫസ്റ്റ് ലുക്ക് ഇന്ന് വൈകിട്ട് ഏഴിന് പുറത്തിറങ്ങും.

Advertisment

തെന്നിന്ത്യന്‍ താരം പ്രിയ മുകുന്ദനും റിയ ഷിബുവുമാണ് നായികമാര്‍. ഫാന്റസി കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രത്തിലൂടെ നിവിന്‍പോളി- അജു വര്‍ഗീസ് കോമ്പോയെ രസകരമായും വിധം കാണാം. രഘുനാഥ് പലേരിയാണ് മറ്റൊരു പ്രധാന താരം. സംവിധാനത്തിനു പുറമെ എഡിറ്റിംഗും അഖില്‍ സത്യനാണ്. 

പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിനുശേഷം അഖില്‍ സത്യന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ഫയര്‍ ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയകുമാറും രാജീവ് മേനോനും ചേര്‍ന്നാണ് നിര്‍മ്മാണം. ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം.

സിങ്ക് സൗണ്ട് അനില്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ബിജു തോമസ്.അതേസമയം അഖില്‍ സത്യന്‍ പൂര്‍ത്തിയാക്കിയശേഷം നിവിന്‍ അഭിനയിക്കുന്ന ചിത്രം താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡോള്‍ബി ദിനേശനാണ്.

 

Advertisment